ആണുങ്ങള്‍ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ മാത്രം പൊറോട്ട സ്ത്രീകള്‍ക്ക് കഴിയ്ക്കാം: വിവേചനമുണ്ടെന്ന് നടി അനാര്‍ക്കലി മരക്കാര്‍

കോഴിക്കോട്: മുസ്ലീം കല്ല്യാണങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് അടുക്കളപ്പുറത്താണ് ഭക്ഷണമെന്ന നടി നിഖില വിമലിന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടി അനാര്‍ക്കലി മരക്കാറിന്റെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്.

പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നാണ് നടി അനാര്‍ക്കലി മരിക്കാറിന്റെ വാക്കുകള്‍. ആണുങ്ങള്‍ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ മാത്രമേ പൊറോട്ട സ്ത്രീകള്‍ക്കു കഴിക്കാന്‍ കിട്ടിയിരുന്നുള്ളൂവെന്നും നടി ചൂണ്ടിക്കാണിച്ചു.

‘പൊറോട്ടയൊക്കെ കുറേ നാളിന് ശേഷം വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട കഴിക്കുന്നത്. പൊറോട്ടയും ചോറുമുണ്ടാകും. ഇതില്‍ പൊറോട്ട ആണുങ്ങള്‍ക്കു കൊടുക്കും. അതു ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്കു കഴിക്കാം.’എന്നാണ് അനാര്‍ക്കലി പറഞ്ഞത്.

‘ഇതൊക്കെ എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ കുടുംബത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. എവിടെയാണെന്ന് ഓര്‍ക്കുന്നില്ല. അതു വളരെ മോശമാണ്. അതില്‍ വളരെ വിഷമം തോന്നിയിട്ടുണ്ട്. എനിക്ക് ആപേക്ഷികമായി വളരെ ഫോര്‍വേഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിനു കിട്ടിയത്.’-അനാര്‍ക്കലി പറഞ്ഞു.

Exit mobile version