ശബരിമലയിലേക്ക് വീണ്ടും യുവതി എത്തി

ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ വീണ്ടും യുവതി എത്തി. ശ്രീലങ്കന്‍ സ്വദേശിനിയാണ് രാത്രി ഒമ്പതുമണിയോടെ ശബരിമലയില്‍ എത്തിയത്. യുവതി ഉള്‍പ്പെട്ട സംഘം പമ്പയില്‍ നിന്ന് മരക്കൂട്ടം വരെ എത്തിയിരുന്നു.

മരക്കൂട്ടം വരെ എത്തിയ ഇവരെക്കണ്ട് സംശയം തോന്നിയ അയ്യപ്പഭക്തര്‍ സംഘടിച്ചതിനെത്തുടര്‍ന്ന് ഇവര്‍ മരക്കൂട്ടത്ത് നിന്ന് പമ്പയിലേക്ക് മടങ്ങിയതായാണ് വിവരം.

എന്നാല്‍ ഇവര്‍ക്ക് പ്രായപരിധി കഴിഞ്ഞതായും ഇവരുടെ പ്രായം പരിശോധിച്ച ശേഷം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് പോലീസ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ബിന്ദു, കനകദുര്‍ഗ്ഗ എന്നീ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

Exit mobile version