ഹര്‍ത്താലിനിടയിലെ വ്യാപക അക്രമം; ഹര്‍ത്താലിന്റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കൈയ്യിലെടുക്കാന്‍ വിടില്ല ; ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം

ഇക്കാര്യം സംബന്ധിച്ച് പോലീസിന് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും ഇത്തരക്കാരെ കര്‍ശനമായി നേരിടാനുമാണ് സംസ്ഥാന മന്ത്രിസഭ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുന്നത് ശക്തമായി തടയണമെന്ന് മന്ത്രിസഭ തീരുമാനം.

ഇക്കാര്യം സംബന്ധിച്ച് പോലീസിന് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും ഇത്തരക്കാരെ കര്‍ശനമായി നേരിടാനുമാണ് സംസ്ഥാന മന്ത്രിസഭ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമാണ് നടക്കുന്നത്. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്.

Exit mobile version