വീട്ടിലെ മോഷണ വിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു; കേസിൽ പിടിയിലായത് വിടപറഞ്ഞ വിശ്വനാഥന്റെ സ്വന്തം അനുജനും!

ചെറുതോണി: വീട്ടിലെ മോഷണ വിവരം അറിഞ്ഞ് ഗൃഗനാഥൻ കുഴഞ്ഞു വീണു മരിച്ചു. രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. വീട്ടിൽ കളവ് നടന്നുവെന്ന് അറിഞ്ഞ വിശ്വനാഥൻ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനടി മരണവും സംഭവിച്ചു. മോഷണ കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത് വിടപറഞ്ഞ വിശ്വനാഥന്റെ ഇളയ സഹോദരനെയാണ്. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാർ (57) ആണ് അറസ്റ്റിലായത്.

കാരുണ്യ മനസ്സുകള്‍ക്ക് നന്ദി! കുഞ്ഞ് നിര്‍വാണിന് പിച്ച വച്ചു തുടങ്ങാം: മരുന്നിനുള്ള 18 കോടി കിട്ടി

ഭാര്യ വിദേശത്തായ അനിൽ കുമാർ വിശ്വനാഥന്റെ അയൽപക്കത്താണ് താമസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുൺ, അനീഷ്, മരുമക്കൾ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിയിലേയ്ക്ക് പോയത്. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തമിഴ്‌നാട് കേരള അതിർത്തിയായ ചിന്നാറിലെത്തിയപ്പോൾ രാത്രി വീട്ടിൽ മോഷണം നടന്ന വിവരം ബന്ധുക്കൾ വിശ്വനാഥനെ വിളിച്ചറിയിച്ചു.

അറസ്റ്റിലായ അനില്‍കുമാര്‍

ഇതു കേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോഗ്രാം കുരുമുളകാണ് മോഷണം പോയത്. ശേഷം കുരുമുളക് ഇയാള്‍ തോപ്രാംകുടിയിലെ കടയില്‍ വിറ്റിരുന്നു. ഇത് പോലീസ് അന്വേഷണത്തില്‍ നിന്നും തെളിഞ്ഞിരുന്നു. മോഷണമുതലും കണ്ടെടുത്തു. ഇതോടെയാണ് വിശ്വനാഥന്റെ അറസ്റ്റിലേയ്ക്ക് വഴിയൊരുങ്ങിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Exit mobile version