ഭർത്താവിന്റെ ഒന്നാം ചർമ വാർഷികം; ലക്ഷങ്ങൾ വിലയുള്ള ഭൂമി നിർധനരായ 3 പേർക്ക് വീട് വെയ്ക്കാൻ വിട്ടു നിൽകി ജമീല ബീവിയും മക്കളും, മികച്ച മാതൃക

തിരുവനന്തപുരം: ഭർത്താവിന്റെ ഒന്നാം ചരമ വാർഷികത്തിൽ ലക്ഷങ്ങൾ വില വരുന്ന ഭൂമി നിർധനരായ 3 പേർക്ക് വീട് വെയ്ക്കാൻ സ്ഥലം വിട്ടുനൽകി മികച്ച മാതൃകയായി അമ്മയും മക്കളും. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സജീദ് മൻസിലിൽ ജമീല ബീവിയും മക്കളുമാണ് സ്വന്തമായുള്ള 20 സെന്റ് സ്ഥലം വിട്ടു നൽകിയത്. ചാല സ്വദേശിനിയായ റിനു സുരേന്ദ്രൻ, പോത്തൻകോട് സ്വദേശിനി ഷൈനി, പേരൂർക്കട സ്വദേശിനി സബീന എന്നിവർക്കാണ് ഭൂമി നൽകിയത്.

മാലിന്യ കൂനയില്‍ നിന്ന് കിട്ടിയ മേല്‍വിലാസത്തില്‍ പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്; എന്ത് ചെയ്യണമെന്നറിയാതെ വെട്ടിലായി ജയമോന്‍

ഭൂമി ദാനം ലഭിച്ചവർ സ്ഥലത്ത് വീട് പണി തുടങ്ങുമ്പോൾ ഒരോ ലക്ഷം രൂപ വീതം നൽകുമെന്നും ജമീല ബീവി അറിയിച്ചു. ജമീല ബീവിയുടെ ഭർത്താവ് കബീർ കഴിഞ്ഞ വർഷം ഫെബ്രുവരി പത്തൊൻപതിനാണ് മരണപ്പെട്ടത്. മരിക്കും മുൻപ് പോത്തൻകോട് കല്ലുവെട്ടിയിൽ കബീറിന്റെ പേരിലുള്ള 25 സെന്റ് സ്ഥലത്ത് നിന്ന് അഞ്ചുസെൻറ് ഭൂമി കബീർ മഞ്ഞമല സ്വദേശി നൂറുദ്ദീന് ദാനം നൽകിയിരുന്നു.

ബാക്കിയുണ്ടായിരുന്ന 20 സെന്റ് സ്ഥലമാണ് ഇപ്പോൾ മറ്റ് 3 കുടുംബങ്ങൾക്ക് സമ്മാനിച്ചത്. കബീറിന്റെ നന്മ അതെ മാതൃകയിൽ തന്നെ പിന്തുടരാൻ തീരുമാനിച്ചതെന്ന് ജമീല ബീവിയും മക്കളായ സജീന, സമീർ, സഫീന, സജീദ് എന്നിവർ പറയുന്നു.

Exit mobile version