ലഹരി ഗുളികകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

നഗരത്തിലെ ചില രഹസ്യ കേന്ദ്രങ്ങളില്‍ വെച്ച് കഞ്ചാവ്, ലഹരി ഗുളികകള്‍ എന്നിവ വില്‍പ്പന നടത്തുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു

കാഞ്ഞങ്ങാട്: ലഹരി ഗുളികകളുമായി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ സ്വദേശി അജയ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

നഗരത്തിലെ ചില രഹസ്യ കേന്ദ്രങ്ങളില്‍ വെച്ച് കഞ്ചാവ്, ലഹരി ഗുളികകള്‍ എന്നിവ വില്‍പ്പന നടത്തുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഹൊസ്ദുര്‍ഗ് എക്‌സൈസ് ഹരിനന്ദനും സംഘവും അജയനെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്തപ്പോളാണ് രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്.

Exit mobile version