ശബരിമല യുവതീ പ്രവേശനം; സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ബിജെപി പ്രവര്‍ത്തകരാണ് സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തിയത്

തിരുവനന്തപുരം: പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമണവും കല്ലേറും. സെക്രട്ടേറിയേറ്റിന് മുന്‍പില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്.

ബിജെപി പ്രവര്‍ത്തകരാണ് സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തിയത്. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു.

Exit mobile version