ഒപി സമയം കഴിഞ്ഞെന്ന് വിശദീകരണം; അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആദിവാസി മൂപ്പനും മകനും ചികിത്സ നല്‍കിയില്ല

അപകടത്തില്‍ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. ഈ സമയം ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നല്‍കിയില്ല.

doctor

തൃശ്ശൂര്‍: അപകടത്തില്‍ പരിക്കേറ്റ് ആരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി മൂപ്പനും മകനും ഡോക്ടര്‍ ചികില്‍സ നിഷേധിച്ചതായി പരാതി. ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞാണ് തൃശ്ശൂര്‍ വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ചികില്‍സ നല്‍കാതിരുന്നത്.

രമേഷ്, വൈഷ്ണവ് എന്നിവരാണ് ആരോഗ്യ മന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയത്. അപകടത്തില്‍ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. ഈ സമയം ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നല്‍കിയില്ല. ചികിത്സ കിട്ടാതായതോടെ ഇരുവരും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് തൊണ്ടയില്‍ മുള്ള് കുടുങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നട്ടെല്ല് എക്‌സ്‌റേ മെഷീന്‍ തട്ടി ഒടിഞ്ഞ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി. ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യയാണ് നടുവൊടിഞ്ഞ് കിടപ്പിലായത്.

Exit mobile version