ശബരിമല യുവതീ പ്രവേശനം; മുംബൈ കേരള ഹൗസിന് കനത്ത സുരക്ഷ ഒരുക്കി പോലീസ്

സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം കേരള ഹൗസിനു മുന്നില്‍ ക്യാമ്പ് ചെയ്യുകയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ കേരള ഹൗസിലേക്ക് വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

മുംബൈ: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ മുംബൈ കേരള ഹൗസിനെതിരെ ആക്രമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി.

സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം കേരള ഹൗസിനു മുന്നില്‍ ക്യാമ്പ് ചെയ്യുകയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ കേരള ഹൗസിലേക്ക് വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് കനക ദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്. ഭക്തരുടെ പ്രതിഷേധങ്ങളൊന്നും തന്നെ ഇവര്‍ മലകയറുമ്പോള്‍ ഉണ്ടായിരുന്നില്ല. നേരത്തേ മലചവിട്ടാനെത്തിയ ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു.

എന്നാല്‍ ശബരിമല യുവതീ പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതോടെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.

Exit mobile version