അടിമാലിയിൽ വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു; വിടപറഞ്ഞത് കുഞ്ഞുമോൻ

consuming alcohol | Bignewslive

തൊടുപുഴ: അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച 3 യുവാക്കളിൽ ഒരാൾ മരണപ്പെട്ടു. അടിമാലി പടയാട്ടിൽ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. മദ്യം കഴിച്ചതിന് പിന്നാലെ മൂന്നു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കുഞ്ഞുമോനെ മരണം കവർന്നത്.

നേരത്തെ, സംഘം കഴിച്ച മദ്യത്തിൽ കീടനാശിനിയുടെ സാന്നിധ്യം മുൻപ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവർ സംഘത്തിന് വഴിയിൽ കിടന്ന് ഒരു മദ്യക്കുപ്പി ലഭിച്ചത്. മദ്യം കഴിച്ച മൂന്നുപേർക്കും മണിക്കൂറുകൾക്കുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിലവിൽ അനിൽ കുമാർ, മനോജ് എന്നിവർ ചികിത്സയിലാണ്.

സംഭവത്തിൽ ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പി പോലീസ് കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.

Exit mobile version