ഇന്നും നാളെയും സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധം, ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കും; എംടി രമേശ്

ഭക്തരും അയ്യപ്പകര്‍മ്മസേനയും നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഇന്നും നാളയും സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഭക്തരും അയ്യപ്പകര്‍മ്മസേനയും നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്കു പറയിക്കുമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.അതോടൊപ്പം യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ആഗ്രഹമില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നതെന്നും, അതേസമയം പലതവണ സന്നിധാനത്ത് സ്ത്രീകളെ കയറ്റാന്‍ അവര്‍ പരിശ്രമിച്ചുവെന്നും എംടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version