കലോത്സവത്തില്‍ നോണ്‍വെജ് ഉള്‍പ്പെടുത്തിയാല്‍ പിന്തുണയ്ക്കും: പഴയിടം മോഹനന്‍ നമ്പൂതിരി

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് ഉള്‍പ്പെടുത്തുകയാണെങ്കില്‍ പിന്തുണക്കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവത്തിന് ഭക്ഷണ കമ്മിറ്റി പറയുന്ന വിഭവങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലോത്സവത്തില്‍ മെനു തയ്യാറാക്കുന്നത് താനല്ല, സര്‍ക്കാരാണ് തീരുമാനമെടുക്കുന്നത്. ഭക്ഷണത്തിന്റെ പേരിലുള്ള വിവാദങ്ങളോട് യോജിപ്പില്ല. ഇതിന് ബ്രാഹ്‌മണിക്ക് ഹെജിമണി എന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ എന്നും പഴയിടം ചോദിക്കുന്നു.

അതിനിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് വെജ്, നോണ്‍ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ നോണ്‍ വെജ് ഭക്ഷണം വിളമ്പാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version