ശബരിമല; പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഭരണഘടനാപരമായ ഉത്തരവാദിത്തം; കടന്നപ്പള്ളി രാമചന്ദ്രന്‍

യുവതികള്‍ ദര്‍ശനം നടത്തിയതുമൂലം ശബരിമല നട അടച്ചത് കോടതി വിധി ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശനത്തിന് നിരോധനമില്ലെന്നും ബലംപ്രയോഗിച്ച് യുവതികളെ കയറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകളെ കയറ്റമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുവതികള്‍ ദര്‍ശനം നടത്തിയതുമൂലം ശബരിമല നട അടച്ചത് കോടതി വിധി ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം നട ആടയ്ക്കുന്നതിന് മുന്‍പ് തന്ത്രി വിളിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

Exit mobile version