ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തി സ്ത്രീകള്‍; പോലീസ് സ്ഥിരീകരണത്തോട് പ്രതികരിക്കാതെ തന്ത്രി

സ്ത്രീകള്‍ കയറിയെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരിക്കാമെന്ന് തന്ത്രി പ്രതികരിച്ചു.

സന്നിധാനം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയെന്ന പോലീസ് സ്ഥിരീകരണത്തോട് പ്രതികരിക്കാതെ തന്ത്രി. അത്തരത്തില്‍ സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ല. സ്ത്രീകള്‍ കയറിയെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരിക്കാമെന്ന് തന്ത്രി പ്രതികരിച്ചു.

ബിന്ദുവും, കനക ദുര്‍ഗ്ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്പയിലെയും സന്നിധാനത്തെയും പോലീസുകാര്‍ അറിയാതെയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച് പോലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്.

മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Exit mobile version