നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി താരത്തിന് ദാരുണാന്ത്യം

ആലപ്പുഴ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ എത്തിയ കേരള ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമ (10)യാണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരള ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താല്‍ക്കാലിക സൗകര്യങ്ങളിലാണ്.

കോടതി ഉത്തരവോടെ എത്തിയ ടീമിനോടാണ് കടുത്ത അനീതി കാണിക്കുന്നതെന്നാണ് ആക്ഷേപം. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്.

Exit mobile version