കൈപിടിച്ച് ഹോട്ടലില്‍ കൊണ്ടുപോയി, ഭക്ഷണം വാരി നല്‍കി, കാഴ്ചയില്ലാത്ത മാതാപിതാക്കളെ സന്തോഷിപ്പിച്ച് കൊച്ചുപെണ്‍കുട്ടി, വൈറലായി വീഡിയോ

girl| bignewslive

മുംബൈ: കാഴ്ചയില്ലാത്ത മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന ഒരു മിടുക്കി പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫഉഡ് സ്റ്റാളില്‍ ഭക്ഷണം കഴിക്കാനെത്തിയ മാതാപിതാക്കള്‍ക്ക ഭക്ഷണം വാരി നല്‍കുകയാണ് ഈ കൊച്ചുപെണ്‍കുട്ടി.

കാഴ്ചക്കാരുടെ ഹൃദയം കവരുന്ന ഈ വീഡിയോ മുംബൈയിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ളതാണ്. ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ മിത്ത് മംബൈക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ വീഡിയോയ്ക്ക് ഇതിനോടകം ഒരു മില്യണിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

also read: സൈറസ് മിസ്ത്രിയുടെ അപകട മരണത്തില്‍ വില്ലന്‍ സീറ്റ് ബെല്‍റ്റ് തന്നെ; കാറോടിച്ചിരുന്ന ഡോ. അനാഹിത സ്ഥിരം നിയമലംഘക; 19 കേസുകള്‍, വെളിപ്പെടുത്തി കുറ്റപത്രം

‘ അവരെ ആദ്യമായികണ്ടപ്പോള്‍ ഞാന്‍ വളരെ വികാരാധീനനായി. എല്ലാ ദിവസവും അവര്‍ ഈ കടയിലേക്ക് വരുന്നത് ഞാന്‍ കാണുകയായിരുന്നു. (മൗലി വഡെ – ജാംഗിദ്, മീരാ റോഡ്) മാതാപിതാക്കള്‍ അന്ധരാണ്, പക്ഷേ അവര്‍ ലോകത്തെ കാണുന്നത് അവരുടെ മകളുടെ കണ്ണിലൂടെയാണ്.” എന്ന് മിത്ത് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.

”ഈ കൊച്ചു പെണ്‍കുട്ടി നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ‘നിങ്ങളുടെ മാതാപിതാക്കളേക്കാള്‍ വലുതായി ആരും നിങ്ങളോട് കരുതല്‍ കാണിക്കില്ല. അതിനാല്‍ അവര്‍ നമ്മളോടൊപ്പമുള്ളപ്പോള്‍ അവരെ പരിപാലിക്കുക’. ഇത് നിങ്ങളുടെ ദ0സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കുക. ഈ പെണ്‍കുട്ടിയെ വൈറലാക്കുക’! എന്നും മിത്ത് കുറിച്ചു.

Exit mobile version