‘നന്ദു നടന്ന ആ കാല് വച്ച് ഇനി ജസ്റ്റിന്‍ നടക്കും’: നന്ദു മഹാദേവയുടെ കൃത്രിമ കാല്‍ കോഴിക്കോട് സ്വദേശിയ്ക്ക് കൈമാറി

കോഴിക്കോട്: അര്‍ബുദത്തിനോട് പോരാടി മരണപ്പെട്ട നന്ദു മഹാദേവന് താങ്ങായിരുന്ന കൃത്രിമക്കാല്‍ ഇനി മുതല്‍ ജസ്റ്റിന് കൂട്ടാകും. കാന്‍സര്‍ ഇടതുകാല്‍ കവര്‍ന്നെടുത്തപ്പോഴും ജീവിതത്തില്‍ അവസാന നിമിഷം വരെയും നന്ദു പ്രചോദനമായിരുന്നു.

ജീവിച്ചിരുന്നപ്പോള്‍ നന്ദു ഉപയോഗിച്ചിരുന്ന കൃത്രിമക്കാല്‍ ആണ് കോഴിക്കോട് സ്വദേശിയായ ജസ്റ്റിന് ഇനി കൂട്ട്. തിരുവനന്തപുരം ഭരതന്നൂര്‍ സായി കൃഷ്ണയില്‍ നന്ദു മഹാദേവന്റെ കൃത്രിമക്കാല്‍ ഇന്ന് ജസ്റ്റിന് കൈമാറി. നന്ദുവിന്റെ ആഗ്രഹപ്രകാരം തന്നെയാണ് ജസ്റ്റിന് കൃത്രിമക്കാല്‍ കൈമാറുന്നതെന്ന് നന്ദുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

അവസാന സമയങ്ങളില്‍ അവന്‍ എന്നോട് എപ്പോഴും ഓര്‍മിപ്പിക്കുന്ന ഒരു കാര്യം അമ്മേ ഈ കാല് ജസ്റ്റിനു കൊടുക്കണം കേട്ടോ എന്നാണ്. അവന്റെ ചങ്ക് കൂട്ടുകാരന്‍ ആണ് ജസ്റ്റിന്‍..അവനും എനിക്ക് മകന്‍ ആണ് എന്റെ നന്ദുവിനെ പോലെ
ഇനി എന്റെ നന്ദു നടന്ന ആ കാല് വച്ചു എന്റെ ജസ്റ്റിന്‍ നടക്കുമെന്ന് നന്ദു മഹാദേവയുടെ അമ്മ പറയുന്നു.

Read Also: https://www.bignewslive.com/sports/317647/pele-sends-message-of-support-to-neymar-after-brazils-exit-from-qatar-world-cup/

വെട്ടിയാര്‍ ലൈഫ് ആന്‍ഡ് ലിംബ് ചെയര്‍മാന്‍ ജോണ്‍സന്‍ സാമുവല്‍ മുന്‍കൈയ്യെടുത്താണ് നന്ദുവിന് ജര്‍മന്‍ കമ്പനിയായ ഓട്ടോബക്കിന്റെ കൃത്രിമക്കാല്‍ നല്‍കിയത്. ‘ഈ വരുന്ന ബുധനാഴ്ച്ച എന്റെ കല്ല്യാണമാണ്. ജര്‍മനിക്കാരനായ ഓട്ടോബെക്കിന്റെ മൂത്ത മകള്‍ ആണ് വധു.’ എന്ന് തുടങ്ങുന്ന നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് അന്ന് വൈറലായിരുന്നു.

2021 മെയ് 15 നാണ് നന്ദു മഹാദേവന്‍ വിടവാങ്ങിയത്. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ബുദം ശ്വാസകോശത്തേയും പിടിമുറുക്കിയതോടെ മരണപ്പെടുകയായിരുന്നു. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകന്‍ ആയിരുന്നു നന്ദു.

Exit mobile version