പുതിയ ചരിത്രമെഴുതാന്‍ ലക്ഷദ്വീപും, വനിതകള്‍ നവോത്ഥാനത്തിന്റെ ഐക്യദാര്‍ഢ്യ മതില്‍ തീര്‍ത്തു

കവരത്തി: പുതിയ വര്‍ഷം സാക്ഷ്യം വഹിക്കുന്ന നവോത്ഥാനത്തിന്റെ പെണ്‍കരുത്തിന് പിന്തുണയേകി കേരളത്തിന് പുറത്തും രാജ്യത്തിന്റെ നാനാ ഭാഗത്തും വനിതാ മതിലുകള്‍ ഉയരുകയാണ്. പുതിയ ചരിത്രമെഴുതാന്‍ ലക്ഷദ്വീപും മുന്നില്‍. കവരത്തിയിലെ വനിതകള്‍ ഇന്ന് രാവിലെ ഹെവന്‍സ് ബീച്ച് റെസ്റ്ററന്റ് പരിസരത്ത് ഐക്യദാര്‍ഢ്യ മതില്‍ തീര്‍ത്തു.

നേരത്തെ ലണ്ടന്‍ ജനതയും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടന സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരും അണിചേര്‍ന്നു.

എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണയിലാണ് മതിലുയരുന്നത്. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.

Exit mobile version