വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; മലയാളി നഴ്‌സിന്റെയും ഡോക്ടർമാരുടെയും ഇടപെടലിൽ ജവാന് പുതുജീവൻ, കോഴിക്കോടിന് അഭിമാനമായി ഗീത

ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജവാന് പുതുജീവൻ നൽകി ഡോക്ടർമാരും മലയാളി നഴ്‌സും. കോഴിക്കോട് സ്വദേശിനിയായ ഗീതാഞ്ജലിയിൽ പി. ഗീതയാണ് അഭിമാനമായത്. 2020-ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരത്തിന് അർഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയിലാണ് ഗീത ആതുര സേവനത്തിന്റെ കൂടി മാതൃകയായത്.

നാട് കാണുക, ഭംഗി ആസ്വദിക്കുക, ജനങ്ങളെയും അവരുടെ ജീവിതവും അറിയുക; കുതിവണ്ടിയിൽ കേരളം ചുറ്റാനിറങ്ങി ഇരട്ട സഹോദരങ്ങൾ

കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയിൽ, കുഴഞ്ഞുവീണ സഹയാത്രികന് സമയോജിതമായ ഇടപെടലിലൂടെയാണ് ഗീത അഭിമാനത്തിന്റെ മുഖമായി മാറിയത്. ഗീതയും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും ചേർന്നാണ് ജമ്മുവിൽ സൈനികനായ സുമൻ എന്ന 32-കാരന്റെ ജീവൻരക്ഷിച്ചത്.

2020ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാര ജേതാവ് കൂടിയായിരുന്നു ഗീത. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ നഴ്‌സിങ് സൂപ്രണ്ട് ആണ് ഗീത.ഇത്തവണത്തെ അവാർഡ് ജേതാക്കൾക്കൊപ്പം കഴിഞ്ഞ തവണത്തെ അവാർഡ് ജേതാക്കൾക്കും രാഷ്ട്രപതിഭവനിലെ അവാർഡ് പരിപാടിയിൽ ക്ഷണം ലഭിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച രാവിലെയാണ് 10.50ന്റെ വിമാനത്തിൽ ഗീത യാത്ര തിരിച്ചത്.

വിമാനം പുറപ്പെട്ടു 45 മിനിറ്റുകൾക്കുശേഷമാണ് യാത്രക്കാരിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും ആരോഗ്യപ്രവർത്തകർ ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഗീതയും മറ്റ് രണ്ട് ഡോക്ടർമാരും ചേർന്ന് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത സൈനികനെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ, ഗീത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. സത്യപ്രകാശാണ് ഭർത്താവ്. മകൾ: അനുശ്രീ.

Exit mobile version