നാട് കാണുക, ഭംഗി ആസ്വദിക്കുക, ജനങ്ങളെയും അവരുടെ ജീവിതവും അറിയുക; കുതിരവണ്ടിയില്‍ കേരളം ചുറ്റാനിറങ്ങി ഇരട്ട സഹോദരങ്ങള്‍

തൃക്കരിപ്പൂർ: ‘നാടു കാണുക, നാടിന്റെ ഭംഗി ആസ്വദിക്കുക. ഒപ്പം വിവിധ നാടുകളിലെ ജനങ്ങളെയും ജീവിതവും അറിയുക’ കുതിരവണ്ടിയിൽ കയറുമ്പോൾ ഇത്രമാത്രമായിരുന്നു ഇരട്ട സഹോദരങ്ങളായ ഗോഡ്വിന്റെയും ഗ്ലോറിന്റെയും മനസിൽ. കേരളം ആസ്വദിച്ച് കാണുകയാണ് ഇരുവരും തങ്ങളുടെ അലക്സി എന്ന കുതിരയ്ക്കൊപ്പം. കഴിഞ്ഞ ദിവസം, പുലർച്ചെ തൃക്കരിപ്പൂർ ഗ്രാമത്തിൽ നിന്നാണ് ഇരുവരും യാത്ര തിരിച്ചത്.

അസഹനീയ മുടി കൊഴിച്ചിൽ; മരുന്ന് കഴിച്ചിട്ടും രക്ഷയില്ല, പുരികവും മൂക്കിലെ രോമങ്ങളും വരെ കൊഴിഞ്ഞു! മനംനൊന്ത് ഡോക്ടറുടെ പേരെഴുതി വെച്ച് യുവാവ് ജീവനൊടുക്കി

കോട്ടയം ജില്ലയിലെ നാട്ടകം സ്വദേശികളാണ് ഇവർ. മൂന്ന് കുതിരകൾ സ്വന്തമായി ഉണ്ട്, അതിലൊന്നാണ് യാത്രയ്ക്ക് കൂടെ കൂട്ടിയ അലക്സി. യാത്രയ്ക്ക് അലക്സിയെ ഒരുക്കുമ്പോൾ ആവശ്യമായ തയാറെടുപ്പുകളും ഒരുക്കിയിരുന്നു. വണ്ടിക്ക് അര ലക്ഷം രൂപയോളം ചെലവഴിച്ചു. സോളർ വിളക്കുകളും സ്റ്റൗ ഉൾപ്പെടെയുള്ള അത്യാവശ്യം സൗകര്യങ്ങളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, അലക്സിക്കായി ഓട്സ്, ബാർലി, തവിട് തുടങ്ങിയവയും സജ്ജീകരിച്ചുണ്ട്.

12 ജില്ലകളിലൂടെയാണ് സഹോദരങ്ങളുടെ കുതിരയാത്ര കടന്നുപോകുന്നത്. വയനാടും ഇടുക്കിയും ഒഴികെയുള്ള യാത്രയാണിത്. ഓരോ ജില്ലകളിലും ഏതൊക്കെ വഴികളിലൂടെ കടന്നുപോകുമെന്നു മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. ഗൂഗിൾ മാപ്പും സുഹൃത്തുക്കളുടെ നിർദേശവും അനുസരിച്ചാണ് ഇരുവരുടെയും യാത്ര. ദിനവും ശരാശരി 20-25 കിലോമീറ്റർ വരെ സഞ്ചരിക്കും. ഒന്നര വർഷം മുൻപാണ് വെള്ളയിൽ പുള്ളി കലർന്ന കത്യാവരി ഇനത്തിലെ അലക്സിയെ ഇവർ സ്വന്തമാക്കിയത്. ബിരുദധാരികളായ ഇരുവരും കാവൽറി ഹോഴ്സ് റൈഡിങ് ക്ലബ് എന്ന സ്ഥാപനവും നടത്തി വരികയാണ്.

Exit mobile version