ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ പിറ്റേന്ന് പൊള്ളലേറ്റ് മരിച്ചു; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു; സംഭവം കാക്കനാട്

കാക്കനാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാക്കനാട് കുഴിക്കാട്ടുമൂല കൈവലാത്ത് വീട്ടില്‍ മുനീര്‍ അഹമ്മദാണ് (40) അറസ്റ്റിലായത്.

ഇയാളുടെ ഭാര്യ സുമയ്യ (34) മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഒക്ടോബര്‍ 29-ന് രാവിലെ എട്ടരയോടെയാണ് സുമയ്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യത്.

തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ചേര്‍ന്ന് സുമയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 75 ശതമാനം പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടര്‍ന്ന ഇവര്‍ കഴിഞ്ഞ ദിവസം മരിച്ചു.

ALSO READ- ആ ആറു വയസ്സുകാരന് ഇനിയുള്ള ജീവിതത്തിൽ ഈ സമൂഹത്തോട് ഭീതി മാത്രമേ ഉണ്ടാകൂ, ഒരു ഭിത്തിയിൽ പോലും അല്പനേരം ചാരിനിൽക്കാൻ അവൻ ഇനി ഭയപ്പെടും; ശ്രീജിത്ത് പണിക്കർ

പൊള്ളലേറ്റ ദിവസത്തിന് തൊട്ടുമുന്‍പത്തെ ദിവസം ഭര്‍ത്താവുമായി വീട്ടില്‍ വാക്കേറ്റം നടന്നിരുന്നു. ഈ വഴക്കിനെ തുടര്‍ന്നാണ് സുമയ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഇതേത്തുടര്‍ന്നാണ് മുനീറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version