കാൽ വഴുതി കുളത്തിൽ വീണു; മറുത്ത് ചിന്തിക്കാതെ ചാടിയിറങ്ങി ഇരട്ടക്കുട്ടികൾ! രണ്ടര വയസുകാരിക്ക് പുനർജന്മം നൽകി സിയാനും ഫിനാനും

ഓച്ചിറ: കാൽ വഴുതി കുളത്തിൽ വീണ രണ്ടര വയസുകാരിക്ക് പുനർജന്മം നൽകി ഇരട്ടക്കുട്ടികൾ. ഓച്ചിറ മേമന പുത്തൻതറ എസ്.എസ്.മൻസിലിൽ സവാദിന്റെയും ഷംനയുടെയും ഇരട്ടക്കുട്ടികളായ സിയാനും ഫിനാനുമാണ് മാതൃസഹോദരീപുത്രിയായ സഫ്‌നാമോളെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റിയത്.

ഷോപ്പിംഗ് മാളിൽ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി; കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്‌ന കാൽവഴുതി വീടിനുസമീപത്തെ ആഴമുള്ള കുളത്തിൽ വീഴുകയായിരുന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഇരട്ട സഹോദരങ്ങൾ പാഞ്ഞെത്തി സഫ്‌നയുടെ കൈയിലും മുടിയിലും പിടിച്ചുവലിച്ചു കരയിലേയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു.

സഫ്‌നയുടെ ദേഹത്ത് വെള്ളവും പായലും കണ്ടപ്പോഴാണ് അപകടം വീട്ടുകാരും അറിഞ്ഞത്. മേമന വല്യത്ത് എൽ.പി.സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥികളാണ് സിയാനും ഫിനാനും. ഗ്രാമപ്പഞ്ചായത്ത് അംഗം ലത്തീഫാബീവി, മെഹർഖാൻ ചേന്നല്ലൂർ, വല്യത്ത് സ്‌കൂൾ അധ്യാപകരായ നിഷ, ലൈല, ബിന്ദു തുടങ്ങിയവർ കുട്ടികളെ അനുമോദിച്ചു.

Exit mobile version