ജീവനേക്കാള്‍ ഭയം പോലീസും ലോക്കപ്പും! വീട് ആക്രമിച്ച യുവാവ് പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചു

മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു.

School boy dies | Bignewslive

കടുത്തുരുത്തി: വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്ന വഴി യുവാവ് പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചു. ജീവനൊടുക്കിയത് ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശിയായ ബബ്ലുവാണ് പോലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു.

ഇതില്‍ നിന്നു തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ നമ്പര്‍ ലഭിച്ചു. സുഹൃത്തിനോട് ഇന്ന് കടുത്തുരുത്തിയില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇരവിമംഗലം ഭാഗത്ത് വച്ചാണ് പോലീസ് ജീപ്പില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെ ഇരവിമംഗലം ചെറുവള്ളിപറമ്പില്‍ സിബിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീട് തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. സിബിയും സമീപ വാസികളും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ആയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version