പ്രഭാതസവാരിക്കിടെ ആക്രമണം; പുളയുന്ന വേദനയിലും നായയെ കീഴ്‌പ്പെടുത്തി, ജീവൻ പണയം വെച്ച് നടത്തിയത് മറ്റുള്ളവരെയെങ്കിലും രക്ഷിക്കാനെന്ന് അബ്ദുൾ നാസർ

പന്തീരാങ്കാവ്: തെരുവുനായ്ക്കളുടെ ആക്രമണത്തിന് സംസ്ഥാനത്ത് ശമനമില്ല. പലയിടങ്ങളിലായും നായ്ക്കളുടെ ആക്രമണ പരമ്പര തുടരുകയാണ്. ഈ ദുരിതത്തിനൊരു ശ്വാശ്വത പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ലെന്നത് വേദനാജനകമാകുന്നു. ഇപ്പോൾ കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടിൽ അബ്ദുൽ നാസറിന് കടിയേറ്റതും പ്രതിരോധിച്ചതുമാണ് ഒടുവിലായി എത്തിയ വാർത്ത.

‘ദേഷ്യത്തിനുള്ള മറുമരുന്ന് ക്ഷമയും വിവേകവും’: നന്മമുഖമായി കുറിപ്പിട്ട് ശ്യാമിന്റെ കൊടുംക്രൂരത

പ്രഭാത സവാരിക്കിടെയാണ് അബ്ദുൾ നാസറിനെ തെരുവുനായ ആക്രമിച്ചത്. രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് വെച്ച് നായ കടിക്കുകയായിരുന്നു. വലതുകൈയിലെ പെരുവിരലിൽ കടിച്ചുതൂങ്ങിയ നായയെ മറുകൈകൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിട്ടാണ് നാസർ പ്രതിരോധിച്ചത്. പുളയുന്ന വേദനയിലും അബ്ദുൾ നാസർ കണ്ടത് മറ്റുള്ള ജനങ്ങളെ കൂടിയായിരുന്നു.

തന്നെ പോലെ മറ്റുള്ളവരെയും നായ ആക്രമിക്കും എന്ന് കണ്ട് നായയെ സ്വന്തം ജീവൻ പണയം വെച്ച് അദ്ദേഹം കീഴ്‌പ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ കയർ ഉപയോഗിച്ച് നായയുടെ കൈയും കാലും കെട്ടിയിട്ടാണ് നാസറിനെ രക്ഷപ്പെടുത്തിയത്. നായയെ പിടിച്ചുകെട്ടിയ ശേഷം, നാസർ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Exit mobile version