പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്നുവീണു; നിരവധി കുട്ടികൾക്ക് പരിക്ക്, അധ്യാപകരുടെ നില ഗുരുതരം

കാസർകോട്: പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണ് അധ്യാപകരും കുട്ടികളും ഉൾപ്പടെ 30ഓളം പേർക്ക് പരിക്ക്. മഞ്ചേശ്വരം ബേക്കൂരിൽ ആണ് അപകടം നടന്നത്. രണ്ട് അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം, ഫേസ്ബുക്കിൽ പരസ്യം; 200 രൂപയുടെ മഹാരാജ ഭോഗ് താലി ഓർഡർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് 8 ലക്ഷം രൂപ!

ഇവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ കുട്ടികളെ മംഗൽപാടിയിലുള്ള താലൂക്ക് ആശുപത്രിയിലും തൊട്ടടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ രണ്ട് അധ്യാപകരുടെ തലയ്ക്കാണ് പരിക്കേറ്റത്.

പന്തൽ നിർമ്മാണത്തിലെ അപാകതയാണ് തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാൽ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. അതുകൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിഞ്ഞു മാറിയത്.

Exit mobile version