ധീരനായ സഖാവിനെയാണ് നഷ്ടമായത്! സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സീതാറാം യെച്ചൂരി

ഡല്‍ഹി: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ധീരനായ സഖാവിനെയാണ് നഷ്ടമായതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തിന് ആകെ പ്രചോദനമായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി പ്രസ്ഥാന നാളുകള്‍ മുതല്‍ അടുപ്പമുള്ള നേതാവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ മരണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. എസ്എഫ്‌ഐ കാമ്പസുകളില്‍ പ്രചാരം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ ആക്രമണത്തിന് ഇരയായി. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ ബ്രിട്ടോ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.

2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്.

Exit mobile version