ശബരിമല മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരി; മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയും

Sabarimala Melshanthi | Bignewslive

ശബരിമല: കണ്ണൂർ തള്ളിപ്പറമ്പ് സ്വദേശിയായ കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമയാണ് നറുക്കെടുപ്പിലൂടെ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്. അന്തിമപ്പട്ടികയിലെ 10പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ ഒരാളെ തെരഞ്ഞെടുത്തത്.

സൽമാൻ ഖാൻ ലഹരി ഉപയോഗിക്കും, നടിമാരുടെയും അവസ്ഥ മോശം; ആമിർ ഖാന്റെ കാര്യം അറിയില്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്

ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ പൗർണമി ജി. വർമ മാളികപ്പുറം മേൽശാന്തിയെയും തെരഞ്ഞെടുത്തു. ഹരിഹരൻ നമ്പൂതിരിയെയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തത്.

എട്ട് ശാന്തിമാരിൽ നിന്നാണ് ഹരിഹരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ട. ജസ്റ്റിസ് എൻ. ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രണ്ടിടത്തെയും തെരഞ്ഞെടുപ്പ് നടന്നത്.

Exit mobile version