സൽമാൻ ഖാൻ ലഹരി ഉപയോഗിക്കും, നടിമാരുടെയും അവസ്ഥ മോശം; ആമിർ ഖാന്റെ കാര്യം അറിയില്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്

Yoga Guru Ramdev | Bignewslive

ലഖ്‌നൗ: ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് തുറന്നടിച്ച് യോഗാ ഗുരു ബാബാ രാംദേവ്. ഉത്തർപ്രദേശിൽ ലഹരിവിരുദ്ധ പരിപാടിയിൽ സംസാരിക്കവെയാണ് ബോളിവുഡ് സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെ കുറിച്ച് രാംദേവ് വെളിപ്പെടുത്തലുകൾ നടത്തിയത്. ‘ഷാറുഖ് ഖാന്റെ മകൻ ലഹരിപ്പാർട്ടി നടത്തുന്നതിനിടെയാണ് പിടിയിലായത്. അദ്ദേഹം ജയിലിലായി. സൽമാൻ ഖാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ട്.

സ്‌കൂളിൽ ബസുകൾക്കിടയിൽ കുരുങ്ങി 9-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; കലോത്സവത്തിനിടയിൽ അപ്രതീക്ഷിത ദുരന്തം

ആമിർ ഖാനെക്കുറിച്ച് അറിയില്ല. ആർക്കറിയാം എത്ര സിനിമാ താരങ്ങൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന്? നടിമാരുടെ അവസ്ഥയും മോശമാണ്. സിനിമാ മേഖലയിൽ എല്ലായിടത്തും ലഹരി വസ്തുക്കൾ ലഭിക്കും. രാഷ്ട്രീയത്തിലും ലഹരി കിട്ടും. തിരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യുന്നു. ഇന്ത്യ ലഹരിമുക്തമാകണമെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണം’ രാംദേവ് സംസാരിക്കുന്നതിനിടെ പറഞ്ഞു.

അതേസമയം, ഈ പരാമർശത്തോട് സിനിമാ താരങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. കഴിഞ്ഞ വർഷമാണ് ഷാറുഖിന്റെ മകൻ ആര്യൻ ഖാൻ പോലീസിന്റെ പിടിയിലായത്. 20 ദിവസം ജയിലിൽ കിടന്ന ആര്യനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.

Exit mobile version