കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം മാത്രം അവധി!; തിരുത്തി ഡിഡിഇ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം മാത്രമായിരിക്കും അവധിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍. നേരത്തെ, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്നായിരുന്നു അറിയിപ്പ് വന്നിരുന്നത്.

വനിതാ മതിലിന്റെ തിരക്ക് മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നത്. പകരം ജനുവരി 19 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്നും അറിയിച്ചിരുന്നു.

കൂടാതെ, നാളെ നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്. സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകളും മാറ്റിവച്ചിരുന്നു.

Exit mobile version