കോമഡി ഉത്സവത്തിലെ മിന്നും പ്രകടനം കണ്ട് രമേഷ് പിഷാരടിയും കൈയ്യടിച്ചു; ബസ് അപകടത്തിൽ പൊലിഞ്ഞ വിഷ്ണു സാർ തീരാനൊമ്പരം

Comedy Utsavam | Bignewslive

വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയമായിരുന്ന കായിക അധ്യാപകൻ വികെ വിഷ്ണു എന്ന വിഷ്ണു സാറിന്റെ വിയോഗം തീരാനൊമ്പരമാവുകയാണ്. ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ചുണ്ടാ അപകടത്തിലാണ് കുട്ടികൾക്കൊപ്പം സാറും ലോകത്തോട് വിടപറഞ്ഞത്. ഇപ്പോൾ, ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ കായിക അധ്യാപകനായ വിഷ്ണു കോമഡി ഉത്സവത്തിന്റെ ഭാഗമായ വീഡിയോ ആണ് വൈറലാകുന്നത്.

‘പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി വണ്ടി കയറ്റിയിറക്കണം’ സ്വകാര്യ ബസ് ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണി

പാട്ടിനൊപ്പം നൃത്തം ചെയ്ത വിഷ്ണു സാറിന്റെ ഊർജ്ജസ്വലമായ പ്രകടനം കണ്ട് അന്ന് സ്റ്റാന്റ് അപ്പ് കൊമേഡിയനും നടനുമായ രമേശ് പിഷാരടി അടക്കം അഭിനന്ദിച്ചിരുന്നു. ഗോഡ്‌സ് ഓൺ പബ്ലിക് സ്‌കൂളിൽ അധ്യാപകനായിരിക്കെയാണ് വിഷ്ണു തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം കോമഡി ഉത്സവം വേദി പങ്കിട്ടത്.

മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു വിഷണു. ഏറെ പ്രാരാബ്ദങ്ങൾ ഉണ്ടെങ്കിലും സ്‌പോർട്‌സിനെയും നെഞ്ചിലേറ്റിയിരുന്നു. സ്‌കൂളിലെ ഡ്യൂട്ടിക്കു ശേഷം മറ്റു ജോലികളിലും ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. മുളന്തുരുത്തി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു. ഈ വിയോഗം ഇന്ന് നാടിനെയും നാട്ടുകാരെയും സങ്കട കടലിലായിരിക്കുകയാണ്.

Exit mobile version