ഒരാൾ മരിച്ചു കിടക്കുന്നു, കൈ അറ്റും കാലുകൾ അറ്റുത്തൂങ്ങിയ നിലയിലും മറ്റു ചിലർ; ഈ ദുരന്തം കണ്ടിട്ടും നിർത്താതെ പോയ ആ കാർ യാത്രികർ ചെയ്തത് ചതി

Tourist Bus| Bignewslive

പാലക്കാട്: കേരളം ഇന്ന് ഉണർന്നത് ഞെട്ടിക്കുന്ന ദുരന്ത വാർത്ത കേട്ടിട്ടായിരുന്നു. വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 9 ജീവനുകളാണ് പൊലിഞ്ഞത്. വടക്കാഞ്ചേരിക്ക് സമീപം മംഗലത്താണ് അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് മറിഞ്ഞ് അപകടമണ്ടായത്.

ദുരന്തം നേരിൽ കണ്ടതിന്റെ പകപ്പ് വിട്ടുമാറാതെ നിൽക്കുകയാണ് കെഎസ്ആർടിസി ബസ് കണ്ടക്ടറും ഡ്രൈവറും. ഇപ്പോൾ തന്റെ മുൻപിൽ കണ്ട ദുരന്തത്തെ കുറിച്ച് പറയുകയാണ് കണ്ടക്ടർ. പെട്ടെന്നുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ബസിൽ നിന്ന് റോഡിലേക്കിറങ്ങിയപ്പോൾ കണ്ട കാഴ്ച ഒരാൾ മരിച്ചു കിടക്കുന്നതാണ്. ഒരാളുടെ കൈ അറ്റു പോയിട്ടുണ്ട്. ചിലരുടെ കാലുകൾ അറ്റുതൂങ്ങി കിടക്കുന്നുവെന്ന് ബസ് കണ്ടക്ടർ പറയുന്നു.

വടക്കഞ്ചേരിയിൽ ആളെ ഇറക്കി വരികയായിരുന്നു. പൊടുന്നനെയാണ് പിന്നിൽ വന്ന് ഒരു ബസ് ഇടിച്ചത്. ഇടിച്ച ശേഷം നിയന്ത്രണം വിട്ട് 400 മീറ്ററോളം അകലെ ചെന്ന് ടൂറിസ്റ്റ് ബസ് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ എന്റെ കൈയിൽ നിന്നും സ്റ്റിയറിങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ ബസും മറിയേണ്ടതായിരുന്നു. എന്തോ ഒരു ഭാഗ്യത്തിന് പെട്ടെന്ന് ബ്രേക്കിട്ട് ചവിട്ടി നിർത്താനായെന്ന് ബസിന്റെ ഡ്രൈവറും പറഞ്ഞു.

വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ദേശീയ താരവും; രോഹിത് സഞ്ചരിച്ചത് കെഎസ്ആര്‍ടിസി ബസില്‍

അപകടത്തിൽ മരിച്ച ഒമ്പത് പേരിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ കഴിയുന്ന നാലു പേരും ഈ ബസിലെ യാത്രികരുമാണ്. ടൂറിസ്റ്റ് ബസ് വന്നിടിച്ച് കെഎസ്ആർടിസിയുടെ ഒരു ഭാഗം തകർന്നിരിക്കുകയാണ്. ഒരു നിമിഷംകൊണ്ട് എല്ലാം നടന്നു. സാധാരണ സ്പീഡിലായിരുന്നെങ്കിൽ പരസ്പരം ഗ്ലാസുകൾ തകരുകയേ ഉള്ളൂ. ഇത് അസാധ്യ സ്പീഡിലായിരുന്നു വണ്ടി എന്നും ഡ്രൈവർ പറയുന്നു.

എന്നാൽ, അപകടം നടന്നതിന് ശേഷം ഇതുവഴി വന്ന മൂന്ന് നാല് കാറുകാർ കാണിച്ചത് വളരെ ചതിയായി തോന്നിയെന്നും കണ്ടക്ടർ പറയുന്നു. അപകടത്തിൽപ്പെട്ടവരെ ഒന്നു ആശുപത്രിയിലെത്തിക്കാൻ പോലും അവർ സമ്മതിച്ചില്ലെന്നും കണ്ടക്ടർ കൂട്ടിച്ചേർത്തു. ശേഷം, പരിക്കേറ്റവരെ രണ്ടു മൂന്ന് പിക്കപ്പുകാർ എത്തിയാണ് വണ്ടിയുടെ പിറകിൽ കിടത്തി ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെ നല്ല സഹകരണവും ലഭിച്ചത് തുണയായെന്നും കണ്ടക്ടർ പറയുന്നു.

Exit mobile version