നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി കീശ കാലിയാവില്ല: ചായയ്ക്കും കാപ്പിയ്ക്കും വില നിശ്ചയിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ ചായക്കൊള്ളയ്ക്ക് അറുതി. സിയാല്‍ ചായയ്ക്കും കാപ്പിക്കും വില നിശ്ചയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. വിമാനത്താവളത്തിനുള്ളില്‍ കാപ്പിക്കും ചായക്കും 50 രൂപയും പുറത്ത് 30 രൂപയുമാണ് വില ഈടാക്കിയിരുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും സ്നാക്സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് 2019ല്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇതേ തുടര്‍ന്ന് ടെര്‍മിനലിന്റെ അകത്തും പുറത്തും 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് സ്നാക്സും വില്‍ക്കാന്‍ തീരുമാനമായിരുന്നു.

എന്നാല്‍ കോവിഡ് കാലമായതോടെ ഇത് നിര്‍ത്തി വച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിനെ വീണ്ടും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് വീണ്ടും പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.

Exit mobile version