ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; 6 പേർക്ക് പുതുജീവനേകി ജോമോൻ, കണ്ണീർ

കണ്ണൂർ: ആറ് പേർക്ക് പുതുജീവനേകി ജോമോൻ യാത്രയായി. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നുപരിയാരം പുത്തൂർകുന്നിലെ 24കാരനായ ജോമോൻ ജോസഫ്. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചു. പിന്നാലെയാണ് അവയവ ദാനത്തിന് കുടുംബം സമ്മതം മൂളിയത്.

പോലീസ് അന്വേഷിച്ചു വരേണ്ട, ഞങ്ങൾക്ക് ആന പാപ്പാന്മാരാകണം; കത്തെഴുതി തൃശ്ശൂരിൽ മൂന്ന് വിദ്യാർത്ഥികൾ കോട്ടയത്തേയ്ക്ക് കടന്നു!

ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. തളിപ്പറമ്പിൽ വെച്ചാണ് ജോമോനും സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. മകന് മസ്തിഷ്‌കമരണം സംഭവിച്ചതായും അവയവ ദാനത്തെ കുറിച്ച് ആശുപത്രി അധികൃതർ അറിയിച്ചതോടെ മാതാപിതാക്കളായ ആന്റണി ഇടച്ചേരിയനും ജോയ്‌സിയും അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.

ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെട്ട് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി രോഗികൾക്ക് അവയവങ്ങൾ എത്തിച്ചു. സഹോദരൻ: ജെനിൽ മാത്യു.

Exit mobile version