ആരു വിചാരിച്ചാലും മതില്‍ പൊളിക്കാന്‍ സാധിക്കില്ല, രാജ്യം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രവര്‍ത്തനമാകും വനിതാ മതില്‍; വെള്ളാപ്പള്ളി നടേശന്‍

വനിതാ മതില്‍ പൊളിക്കാന്‍ അവസാന നിമിഷം വരെ തീവ്രശ്രമം നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

തിരുവനന്തപുരം: ആരു വിചാരിച്ചാലും മതില്‍ പൊളിക്കാന്‍ സാധിക്കില്ലയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.രാജ്യം കണ്ട ഏറ്റവും വലിയ നവോത്ഥാമ പ്രവര്‍ത്തനമാകും വനിതാ മതിലെന്നും അദ്ദേഹം ശിവഗിരിയില്‍ പറഞ്ഞു.

വനിതാ മതില്‍ പൊളിക്കാന്‍ അവസാന നിമിഷം വരെ തീവ്രശ്രമം നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആചാരത്തിന്റെ പേരില്‍ അധികാരമുറപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും നവോത്ഥാനം ക്ഷേത്രങ്ങളില്‍ നിന്ന് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version