ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റിനു നേരെ മുളകുപൊടി ആക്രമണം

ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റിനു നേരെ മുളകുപൊടി ആക്രമണം. ട്രാൻസ് ജെന്ററും ആക്ടിവിസ്റ്റുമായ സിസ്‌ലിക്ക് നേരെ മുളക് പൊടി വിതറിയതായാണ് പരാതി. കോഴിക്കോട് മാങ്കാവിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. കണ്ണിൽ മുളക് പൊടി വിതറി മാല കവരാൻ ശ്രമിച്ചു എന്നാണ് ആക്ടിവിസ്റ്റിന്റെ പരാതി.

സിസ്‌ലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിൽ എത്തിയ രണ്ട് പേരാണ് മുളക് പൊടി വിതറിയ ശേഷം തന്നെ ആക്രമിച്ചതെന്ന് അവർ പറയുന്നു. കാറിൽ ഇരിക്കവേ ബൈക്കിലെത്തിയ സംഘം അപ്രതീക്ഷിതമായി മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നുവെന്ന് സിസ്‌ലി വ്യക്തമാക്കി.

Exit mobile version