ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കൾ

എറണാകുളം: ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്.നോർത്ത് പറവൂർ സ്വദേശിയായ രഞ്ജിത്തിന്റെ ഭാര്യയാണ് അമല.

ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ നൽകിയിരുന്നില്ല. ഗർഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല എന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്‌ക്കൊള്ളാൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു.

കൊല്ലത്ത് വിവാഹത്തലേന്ന് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു; ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു

അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയുിട്ടുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Exit mobile version