കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോള്‍ കാണിക്കുന്നില്ല; ശശികുമാര വര്‍മ്മ

തന്ത്രി എന്ന വാക്കിന്റെ 'ത' മാറ്റി 'മ' ആക്കുമ്പോള്‍ വലിയ ആളാകാമെന്ന് കരുതുന്നവര്‍ തന്ത്രി എന്ന വാക്കിനെ അശ്ലീലവാക്കായാണ് ഇപ്പോള്‍ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോള്‍ കാണിക്കുന്നില്ലെന്ന് ശശികുമാര വര്‍മ്മ കുറ്റപ്പെടുത്തി. അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശികുമാര വര്‍മ്മ.

സര്‍ക്കാരിന്റെ ശമ്പളം വാങ്ങിയ താന്‍, കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.എന്നാല്‍ പന്തളം കൊട്ടാരം പ്രതിനിധി എന്ന നിലയിലല്ല താന്‍ ജോലിക്ക് പോയതെന്നും.സെക്രട്ടറിയേറ്റില്‍ പിഎസ്‌സി പരീക്ഷ ജയിച്ചാണ് ജോലിക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒളിവുകാലത്ത് പോലീസില്‍നിന്നു രക്ഷിച്ചത് കൊട്ടാരത്തിലെ അറയാണ്. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു. തന്ത്രി എന്ന വാക്കിന്റെ ‘ത’ മാറ്റി ‘മ’ ആക്കുമ്പോള്‍ വലിയ ആളാകാമെന്ന് കരുതുന്നവര്‍ തന്ത്രി എന്ന വാക്കിനെ അശ്ലീലവാക്കായാണ് ഇപ്പോള്‍ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version