വൈദ്യുത തൂൺ മാറ്റിയിടാൻ 1000 രൂപ കൈക്കൂലി; കെഎസ്ഇബി എൻജിനീയറെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് സംഘം, തെളിവില്ലാതാക്കൻ പണം വിഴുങ്ങി ജോസഫ്!

കണ്ണൂർ: വൈദ്യുത തൂൺ മാറ്റിസ്ഥാപിക്കാൻ 1000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനീയറെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് സംഘം. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എൻജിനിയർ ജിയോ എം. ജോസഫ് (37) ആണ് വിജിലൻസിന്റെ പിടിയിലായത്. പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം എത്തിയത്.

എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ജോലിക്ക് കയറിയ ദിവസത്തിൽ തന്നെയാണ് കൈക്കൂലി കേസിൽ ജോസഫ് പിടിയിലായത്. പരാതിക്കാരന്റെ വീടിന് മുന്നിലെ വൈദ്യുതത്തൂൺ മാറ്റിസ്ഥാപിക്കാൻ ജിയോ 1000 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി നൽതി. വീടിനോട് ചേർന്ന് കാർ ഷെഡ് നിർമിക്കാൻ വൈദ്യുതത്തൂൺ തടസ്സമായി നിൽക്കുകയായിരുന്നു.

ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയുടെ അരയില്‍ക്കയറി പിടിച്ചു, പ്രണയാഭ്യര്‍ത്ഥന നടത്തിയത് പല തവണ, പരാതി നല്‍കി പെണ്‍കുട്ടിയും മാതാപിതാക്കളും, ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്

തൂൺ മാറ്റിയിടുന്നതിനുള്ള 5550 രൂപ വൈദ്യുതി ഓഫീസിൽ അടച്ചിട്ടും നടപടികൾ ഉണ്ടായില്ല. 1000 രൂപ തന്നാൽ ഉടൻ മാറ്റിയിടാമെന്ന് സബ് എൻജിനിയർ അബ്ദുൾ ഷുക്കൂറിനെ അറിയിച്ചു. ഇക്കാര്യമാണ് അബ്ദുൾ ഷുക്കൂർ വിജിലൻസിലേയ്ക്ക് കൈമാറിയത്. വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടയിൽ ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇദ്ദേഹത്തെ വളഞ്ഞു.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിച്ചിട്ട് പിടിച്ചാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. ഓട്ടത്തിനിടയിൽ, തെളിവില്ലാതാക്കാൻ, ഇദ്ദേഹം പണം വിഴുങ്ങിയതായും സംശയിക്കുന്നുണ്ട്. അതേസമയം, നോട്ടിൽ ഫിനാഫ്തലിൻ പുരട്ടിയിരുന്നതിനാൽ കൈയിൽ ചുവപ്പ് പടർന്നിരുന്നു. ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ ഇദ്ദേഹം വിസമ്മതിച്ചു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version