ലൈംഗിക പീഡന കേസ്: എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ

കൊച്ചി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ.

സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അടക്കം ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയിരിക്കുന്നത്.

ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഹർജി ഇന്ന് തന്നെ സമർപ്പിച്ചേക്കും. വിധിയിലെ വിവാദ പരാമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിവാദ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.

ജാമ്യം അനുവദിച്ചതിലല്ല മറിച്ച് കോടതിയുടെ പരാമർശങ്ങളാണ് അപ്പീൽ നൽകാനുള്ള പ്രധാന കാരണം. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ പരാമർശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്‌.

Exit mobile version