കൊച്ചി: കഴിഞ്ഞ ദിവസം ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ തനിക്ക് പങ്കില്ലാത്ത കേസില്‍ പ്രതിയാക്കിയെന്ന വാദമുയർത്തി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.
കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന വാദവും ഉന്നയിക്കും. ഷൈനും കുടുംബവും നിയമോപദേശം തേടിയതായാണ് വിവരം.
അതേസമയം, കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കും. പരിശോധനാഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും.