പൊന്‍കുന്നത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

എബിനെ ഉടന്‍ തന്നെ കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കോട്ടയം: കോട്ടയം പൊന്‍കുന്നത്തിന് സമീപം അട്ടിക്കലില്‍ ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് സമീപമാണ് ബൈക്കും തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ചത്.

ഇളങ്ങുളം കൂരാലി നെടുംകാട്ടില്‍ സണ്ണി സെല്ലി ദമ്പതികളുടെ മകന്‍ എബിന്‍ (20) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. എബിനെ ഉടന്‍ തന്നെ കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Exit mobile version