തലയില്‍ പ്ലാസ്റ്റിക് ഭരണിയുമായി ജീവ വെപ്രാളം അടിച്ച് നാലുപാടും ഓടി തെരുവ് നായ; രക്ഷിക്കാന്‍ നിയമമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞ് അഗ്നിരക്ഷാസേനയും

വാര്‍ഡ് അംഗം എസ് ദിലീപ് കുമാര്‍ പട്ടിയെ രക്ഷിക്കണമെന്ന ആവശ്യവുമായി ശാസ്താംകോട്ട അഗ്‌നിരക്ഷാകേന്ദ്രത്തില്‍ പരാതി നല്‍കി.

ശാസ്താംകോട്ട: പ്ലാസ്റ്റിക് ഭരണിയുമായി ജീവ വെപ്രാളം അടിച്ച് നാലുപാടും ഓടിനടക്കുന്ന തെരുവു നായയെ കൈയ്യൊഴിഞ്ഞ് അഗ്നിരക്ഷാസേന. ഭരണി മാറ്റി പട്ടിയെ രക്ഷിക്കാന്‍ നിയമമില്ലെന്ന വാദം നിരത്തിയാണ് അഗ്നിരക്ഷാസേന തള്ളിക്കളഞ്ഞത്. ഇതോടെ പട്ടിയെ രക്ഷിക്കാനാകാതെ നാട്ടുക്കാരും കുഴഞ്ഞു.

ശാസ്താംകോട്ട കോളേജിന് കിഴക്ക് കുന്നുംപുറം ഭാഗത്താണ് തലയില്‍ അകപ്പെട്ട ഭരണിയുമായി പട്ടി കഴിയുന്നത്. വായ്മൂടി കിടക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാനും കഴിയുന്നില്ല. ഒരാഴ്ചയായി ദുരിതംപേറി കഴിയുകയാണ് നായ. സുതാര്യമായ ഭരണിയായതിനാല്‍ ആള്‍ക്കാര്‍ എത്തുമ്പോള്‍ ഓടുന്നതും നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം വിഫലമാക്കുകയാണ്.

വാര്‍ഡ് അംഗം എസ് ദിലീപ് കുമാര്‍ പട്ടിയെ രക്ഷിക്കണമെന്ന ആവശ്യവുമായി ശാസ്താംകോട്ട അഗ്‌നിരക്ഷാകേന്ദ്രത്തില്‍ പരാതി നല്‍കി. എന്നാല്‍ പട്ടിയെരക്ഷിക്കാന്‍ നിയമമില്ലാത്തതിനാല്‍ നടക്കില്ലെന്നാണ് മറുപടി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വില്ലേജ് ഓഫീസില്‍ കയറിയ ചേരയെ ഇവര്‍ പിടികൂടിയിരുന്നു. എന്നാല്‍ പട്ടിക്ക് മാത്രമാണ് നിയമം ബാധകമായിരിക്കുന്നത്.

Exit mobile version