കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ മുപ്പത് അടി ആഴമുള്ള കിണറ്റിലാണ് നായ വീണത്.

പത്തനംതിട്ട: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന. പത്തനംതിട്ട ഏഴംകുളത്ത് കിണറ്റില്‍ വീണ തെരുവുനായയെ ആണ് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്. രാവിലെ 8 മണിയോടെയാണ് സംഭവം.

പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ മുപ്പത് അടി ആഴമുള്ള കിണറ്റിലാണ് നായ വീണത്. നായ വീഴുന്നത് കണ്ട് വീട്ടിലുള്ളവര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം തൃശൂര്‍ പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണത്തില്‍ 8 പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടില്‍ കയറിയാണ് കടിച്ചത്. പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു.

Exit mobile version