നടന്‍ സജീദ് പട്ടാളം അന്തരിച്ചു

കൊച്ചി: നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിന്‍ സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.

വെബ്‌സീരീസുകളിലൂടെയാണ് സജീദ് അഭിനയം ആരംഭിക്കുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും അതുവഴി വെബ് സീരീസുകളിലേക്കും എത്തി. തുടര്‍ന്നാണ് സജീദ് സിനിമാഭിനയം ആരംഭിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു സജീദ് പട്ടാളം.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയില്‍ ഒരു പ്രധാനകഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ടായിരുന്നു. സജീദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

‘പ്രിയപ്പെട്ട സജീദ് ഇക്ക..
നിങ്ങള്‍ മുത്താണ്…
ബാക്കി നമ്മുടെ സിനിമ സംസാരിക്കും. സ്വര്‍ഗത്തില്‍ ഇരുന്ന് നിങ്ങള്‍ ആ കൈ അടികള്‍ കാണണം, കേള്‍ക്കണം.. അത്ര മാത്രം പറഞ്ഞു നിര്‍ത്തട്ടെ..?? നെഞ്ചിലെ ഭാരം കൂടുകയാണ്,’
തരുണ്‍ കുറിച്ചു.

കൊച്ചിയാണ് സജീദിന്റെ സ്വദേശം. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് ഇദ്ദേഹത്തിന് സജീദ് പട്ടാളം എന്ന പേര് വന്നത്. വെബ്സീരീസിലൂടെ ആണ് അഭിനയത്തിന് തുടക്കമിടുന്നത്. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കും വഴി തെളിച്ചത്.

Exit mobile version