നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് കണ്ടെത്താന്‍ സാധിച്ചില്ല; ഹാദിയക്കേസ് എന്‍ഐഎ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ഹാദിയക്കേസ് എന്‍ഐഎ അവസാനിപ്പിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല. ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണ് പെണ്‍കുട്ടികളെ മതം മാറ്റുന്നത് എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നതിന് തെളിവില്ല.

പെണ്‍കുട്ടികളെ കാണാതായത് ഉള്‍പ്പെടെയുളള 11 കേസുകള്‍ പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യ തെളിവുകളോ എന്‍ഐഎയ്ക്ക് ലഭിച്ചില്ല.

ഷെഫിന്‍ ജഹാന്റെയും ഹാദിയയുടേയും വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെഎം അശോകന്റെ മകള്‍ അഖിലയാണു മതംമാറി ഹാദിയയായത്.

സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്‌സിനു പഠിക്കുമ്പോഴാണു മതംമാറ്റം. അതിനുശേഷമായിരുന്നു ഷെഫിന്‍ ജഹാനുമായിട്ടുളള വിവാഹം.

Exit mobile version