കെപിഎസ് മേനോന്റെ സംഭാവനകളാണ് ഇന്ത്യന്‍ വിദേശ നയത്തിന്റെ അടിത്തറ; കുമ്മനം രാജശേഖരന്‍

നയതന്ത്ര ഉദ്യോഗസ്ഥര്‍ പാഠപുസ്തകമാക്കേണ്ട ദിശാസൂചകങ്ങളായ നിര്‍ണായക നീക്കങ്ങള്‍ക്കുടമയാണ് കെപിഎസ് മേനോനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

പാലക്കാട്: കെപിഎസ് മേനോന്റെ സംഭാവനകളാണ് ഇന്ത്യന്‍ വിദേശ നയത്തിന്റെ അടിത്തറയെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കെപിഎസ് മേനോന്‍ സ്മാരക പുരസ്‌കാരം വിദേശ കാര്യവിദഗ്ധന്‍ ടി പി ശ്രീനിവാസന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നയതന്ത്ര രംഗത്തെ എക്കാലത്തെയും മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്നും, രാജ്യത്തിന്റെ വിദേശനയം രൂപീകരിക്കുന്നതില്‍ നിര്‍ണായകമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൂടാതെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാഠപുസ്തകമാക്കേണ്ട ദിശാസൂചകങ്ങളായ നിര്‍ണായക നീക്കങ്ങള്‍ക്കുടമയാണ് കെപിഎസ് മേനോനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version