മുന്‍ഭാര്യയ്ക്കും അതിജീവതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് : വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

Dileep | Bignewslive

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. അതിജീവതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തില്‍ ആക്കണമെന്നുമാണ് ദിലീപിന്റെ അഭ്യര്‍ഥന. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ അതിജീവതയെ നിയമവിരുദ്ധമായി സഹായിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു. തന്റെ മുന്‍ ഭാര്യയുടെയും അതിജീവതയുടെയും അടുത്ത സുഹൃത്തായ ഇവര്‍, തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന് ഉത്തരവാദിയാണെന്നും നിലവിലിവര്‍ ഡിജിപി റാങ്കിലാണെന്നുമാണ് ദിലീപ് ആരോപിക്കുന്നുണ്ട്.

Also read : കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി ഒഴിഞ്ഞില്ല, സ്വന്തം വീടിന്റെ കോണിപ്പടിയില്‍ ദമ്പതികള്‍ കഴിഞ്ഞത് ഒരാഴ്ച : ഒടുവില്‍ നീതി

സിനിമയിലെ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും സമയബന്ധിതമായി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തനിക്ക് വലിയ നഷ്ടങ്ങളുണ്ടാവും എന്നതുമടക്കമുള്ള കാര്യങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്.

Exit mobile version