വഴിയോരത്ത് ചായക്കുടിച്ചുകൊണ്ട് നിൽക്കവെ കുരച്ചു ചാടി നായ; കണ്ടത് 8 മാസം മുൻപ് കാണാതായ പ്രിയപ്പെട്ട ‘ഫിഫ്റ്റി’യെ, കണ്ടുമുട്ടൽ 20 കിലോമീറ്റർ അകലെ നിന്ന്

നെടുമ്പാശേരി: വീട്ടിൽനിന്നും 8 മാസം മുൻപ് കാണാതായ നായയെ കണ്ടെത്തിയ സന്തോഷത്തിലാണ് സ്റ്റാർട്ടപ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ ഐമുറി നോർവേയിൽ ജിഷ്ണു. വീട്ടിൽ നിന്നും 20 കിലോമീറ്ററോളം അകലെ നിന്നാണ് തന്റെ അരുമ നായയായ ഫിഫ്റ്റിയെ കണ്ടെത്തിയത്. ബംഗളൂരുവിലേക്കു പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ കൂടിക്കാഴ്ച.

മോഷണം നടന്ന ലിവിങ് റൂമിന്റെ ചുമരിൽ ചത്ത കൊതുകുകൾ, സമീപത്ത് രക്തക്കറയും; അതിൽ നിന്നും ഡിഎൻഎ ഉപയോഗിച്ച് മോഷ്ടാവിനെ പിടികൂടി! ചൈനീസ് പോലീസിന്റെ കേസന്വേഷണം അമ്പരപ്പിക്കുന്നത്

കരിയാട് എന്ന സ്ഥലത്തു വഴിയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ജിഷ്ണുവും ഫിഫ്റ്റിയും പരസ്പരം കണ്ടു. ജിഷ്ണുവിനെ കണ്ട് ഫിഫ്റ്റി കുരച്ചുകൊണ്ട് ഓടിയെത്തി. കാണാതായ നാടൻ ഇനത്തിലുള്ള പെൺനായയെ വീട്ടുകാർ ദിവസങ്ങളോളം അന്വേഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം അറിയിപ്പുകൾ നൽകിയെങ്കിലും ഫലം കണ്ടില്ല.

ആരോ തട്ടിയെടുത്ത് ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. വീട്ടിലേക്കുള്ള വഴിയറിയാതെ വിമാനത്താവള പരിസരത്ത് എത്തിയതാകാമെന്ന് ഇവർ പറയുന്നു. ബംഗളൂരുവിലേക്കു പുറപ്പെടുന്നതിനു മുൻപ് ജിഷ്ണു കരിയാട്ടിലെ നായ പരിചരണ കേന്ദ്രത്തിൽ ഏൽപിച്ച ഫിഫ്റ്റിയെ ബന്ധുക്കൾ എത്തി വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു.

Exit mobile version