കുണ്ടന്നൂരില്‍ മോഹന്‍ലാലിന് ഇനി സ്വന്തം ഫ്‌ലാറ്റ്; ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളുള്ള ഡ്യൂപ്ലക്‌സ് ഫ്‌ലാറ്റ്

കൊച്ചി: കുണ്ടന്നൂരില്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍. കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹന്‍ലാലിന്റെ പുതിയ ഫ്‌ലാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്‌സ് ഫ്‌ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഉയരങ്ങളിലുള്ള ഫ്‌ലാറ്റില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഏറ്റവും വലിയ ഹൈലൈറ്റ് എന്‍ട്രന്‍സില്‍ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്‌കൂട്ടറാണ്. ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടറാണിത്. രാജാവിന്റെ മകന്‍ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്‌കൂട്ടറിന്.

ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയില്‍. പാചകത്തില്‍ താല്‍പര്യമുള്ള താരം വിപുലമായാണ് കിച്ചന്‍ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്‌ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്. ബുധനാഴ്ചയായിരുന്നു പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ക്ക് മാത്രമായിരുന്നു ക്ഷണം. താരത്തിന്റെ പുതിയ ഫ്‌ലാറ്റിന്റെ വിശേഷം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version