വൃത്തികെട്ട അടിമത്തം തുലയട്ടെ, ആചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ..! വനിതാ മതിലിനെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സര്‍വ്വകലാശാല പുറത്തിറക്കിയ ഗാനം വൈറലാകുന്നു

കണ്ണൂര്‍:’പിടഞ്ഞെഴുന്നേല്‍ക്കുന്നു ഞങ്ങള്‍ കാലിലെ തുടലറുത്തെറിയുന്നു ഞങ്ങള്‍’ ആചാരത്തിന്റെ വൃത്തികെട്ട ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കേരളം തയ്യാറായി കഴിഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിനെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ പുറത്തിറക്കിയ ഗാനങ്ങളുടെ വീഡിയോ വ്യവസായ മന്ത്രി ഇപി ജയരാജന്‍ പ്രകാശനം ചെയ്തു.

സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വിപി അമ്പിളിയും ജനറല്‍ സെക്രട്ടറി ഇകെ ദൃശ്യയും ചേര്‍ന്ന് സിഡി ഏറ്റുവാങ്ങി.

രവീന്ദ്രന്‍ ചന്തപ്പുരയുടെ വരികള്‍ക്ക് പ്രിയാബൈജുവാണ് സംഗീതം നല്‍കി ആലപിച്ചത്. വിദ്യാര്‍ത്ഥികളായ ശ്രീരാഗ് കെവി, അതുല്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ടാണ് സംവിധാനം ചെയ്ത് വീഡിയോ ഒരുക്കിയത്.
തല്‍പ്പര കക്ഷികളുടെ എതിര്‍പ്പുകളേയും കുപ്രചാരണങ്ങളെയും മതിലുകള്‍പ്പുറം നിര്‍ത്തുകയാണ് കേരളത്തിന്‍ മനസ്. നവോത്ഥാന നായകര്‍ വിത്തിട്ട കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയും വിദ്വേഷവും വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് കേരളം.

Exit mobile version